പ്രോതിമ ബേദി
പ്രശസ്തയായ മോഡലും ഒഡീസി നര്‍ത്തകിയുമാണ് പ്രോതിമ ഗൌരി ബേദി (ഒക്ടോബര്‍ 12, 1948 - ഓഗസ്റ്റ് 18, 1998). ഇവര്‍ 1990 ല്‍ ബെംഗളൂരുവില്‍ നൃത്യഗ്രാം എന്ന നൃത്തവിദ്യഭ്യാസ സ്ഥാപനം തുടങ്ങി. പ്രോതിമ ജനിച്ചത് ഡെല്‍ഹിയിലാണ്.ഹരിയാനയിലെ ഒരു വ്യാപാരിയായ ലക്ഷ്മിചന്ദ് ഗുപ്തയാണ് പിതാവ്. മാതാവ് റെബ ഒരു ബെംഗാളിയാണ്. ഇവരുടെ വിവാഹത്തിനു ശേഷം ലക്ഷ്മിചന്ദ് തന്റെ കുടുംബം വിട്ട് ഡെല്‍ഹിയില്‍ താമസമാക്കി. അവിടെ വച്ച് പ്രോതിമ ജനിച്ചു1960 കളുടെ അവസാനത്തില്‍ പ്രൊതിമ ഒരു അറിയപ്പെടുന്ന മോഡലായി. 1974 ല്‍ ഒരു മാഗസിനില്‍ നഗ്‌നയായി വന്നതിനുശേഷം വാര്‍ത്തയില്‍ സ്ഥാനം പിടിച്ചുപറ്റി.1975 നു ശേഷം ഒഡീസി നൃത്തപഠനത്തിലേക്ക് പ്രോതിമ തിരിഞ്ഞു. ധ6പ . പിന്നീട് ഭുലാബായി മെമോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നൃത്തം പഠിക്കുവാന്‍ ചേരുകയും ഒരു അറിയപ്പെടുന്ന നര്‍ത്തകിയാവുകയും ചെയ്തു. തന്റെ നൃത്തത്തിന്റെ മികവിലൂടെ ഒരു അറിയപ്പെടുന്ന നര്‍ത്തകിയാവുകയും പിന്നീറ്റ് സ്വന്തമായി ഒരു നര്‍ത്തന വിദ്യാലയവും സ്ഥാപിക്കുകയും ചെയ്തു .1997ല്‍ തന്റെ മകനായ സിദ്ധാര്‍ഥിന്റെ മരണം പ്രോതിമക്ക് ഒരു ആഘാതമാവുകയും തന്റെ നര്‍ത്തന ജീവിതത്തില്‍ നിന്ന് വിരമിക്കുകയും ചെയ്തു. പിന്നീട് സന്യാസ സമാനമായ ജീവിതത്തിലേക്ക് തിരിയുകയും ഹിമാലയത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ധ9പ പിന്നീട് വന്ന ഓഗസ്റ്റ് മാസത്തില്‍ മാനസരോവറിലേക്കുള്ള തീര്‍ഥയാത്രയില്‍ ഇവരെ കാണാതാവുകയും ചെയ്തു. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം ഇവരുടെ അവശിഷ്ടങ്ങള്‍ മാല്‍പ്പ മലനിരകളുടെ ഭാഗത്ത് നിന്ന് കണ്ടെത്തുകയുണ്ടായി.ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍

സാംസ്കാരിക ലോകം