കെ.എം. ഷാജഹാന്‍
25.5.1961 ന് ചങ്ങനാശ്ശേരിയില്‍ ജനനം. 1984-ല്‍ കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍നിന്ന് എം.എസ്.സി (ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്) പാസായി. 1987-ല്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍നിന്ന് എം.ഫില്‍ (അപ്ലൈഡ് ഇക്കണോമിക്‌സ്). അഞ്ചു ഗ്രന്ഥങ്ങള്‍: അശാന്തമാകുന്ന കേരളതീരങ്ങള്‍ (1990), ഗാട്ടും കൃഷിയും (1992), പേറ്റന്റ് ഭേദഗതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ (1993), ആഗോളവത്കരണം അനുഭവങ്ങളും ആഘാതങ്ങളും (2000), ലോക വ്യാപാരസംഘടനയും മൂന്നാംലോകവും (2001). ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ ഇന്ത്യയിലെ ബാങ്കിങ് രംഗം, ഫിഷറീസ് എന്നിവയെക്കുറിച്ച് ലേഖനങ്ങള്‍. വിവിധ മലയാള സമകാലിക പ്രസിദ്ധീകരണങ്ങളിലായി 400ലധികം ലേഖനങ്ങള്‍. ട്രോളിങ് നിരോധനത്തിന്റെ ആഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച വിദഗ്ധസമിതി അംഗം (1996-2001). 1996-2001 കാലത്ത് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായിരുന്ന പ്രൊഫ. ഐ.എസ്. ഗുലാത്തിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി. 2001-2006 കാലത്ത് പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി. 2007 ആഗസ്ത് 5 ന് തിരുവനന്തപുരത്തു വെച്ച് കര്‍ണാടകസംഗീതത്തില്‍ അരങ്ങേറ്റം. 2008 ജനവരിയില്‍ തിരുവനന്തപുരത്തും 2009 ഒക്‌ടോബറില്‍ എറണാകുളത്തും സമ്പൂര്‍ണ കര്‍ണാടക സംഗീതക്കച്ചേരികള്‍. ഇപ്പോള്‍ സി.ഡിറ്റില്‍ (സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി) സയന്റിഫിക് ഓഫീസറായി ജോലി ചെയ്യുന്നു. ഭാര്യ: കരോളിന്‍ കെ വര്‍ക്കി. മക്കള്‍: കെ.എസ്. സിദ്ധാര്‍ഥ്, കെ.എസ്. ദേവദത്ത്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍

സാംസ്കാരിക ലോകം