ഡോ. പി.ബി. സലിം ഐ.എ.എസ്‌
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ പി.കെ. ബാവയുടെയും മീരാഉമ്മയുടെയും മകനായി ജനിച്ചു. 2001-ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏഴു വര്‍ഷക്കാലം പശ്ചിമ ബംഗാളില്‍ മിഡ്‌നാപ്പൂര്‍ അസി. കളക്ടര്‍, ബാരക്ക്പൂര്‍ സബ് കളക്ടര്‍. സൗത്ത് 24 പര്‍ഗനാസ് ജില്ലാ അഡീഷണല്‍ കളക്ടര്‍, ബംഗാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായിരുന്നു. 2009 മുതല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. മാറാട് പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിച്ച 'സ്​പര്‍ശം' (ടജഅഞടഅങ) പദ്ധതി, വിദഗ്ധ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്ന 'സ്വാഭിമാന്‍' പദ്ധതി, 'നിര്‍മാണ്‍' മണല്‍ ഓണ്‍ലൈന്‍ വിതരണസംവിധാനം, കോഴിക്കോട് ജില്ലയെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാന്‍ ആരംഭിച്ച ങഅജ പദ്ധതി എന്നിവ ശ്രദ്ധേയങ്ങളാണ്. 2007-ല്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ബ്രിട്ടീഷ് ചീവനിങ് സ്‌കോളര്‍ഷിപ്പ്, 2009, 2010 വര്‍ഷങ്ങളില്‍ കേരള സര്‍ക്കാറിന്റെ സംസ്ഥാന ഇ-ഗവേര്‍ണന്‍സ് അവാര്‍ഡ്, 2010-ല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൗത്ത് ഇന്ത്യയില്‍നിന്നുള്ള ഏറ്റവും മികച്ച ജില്ലാ വരണാധികാരിക്കുള്ള അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കള്‍: ഇശല്‍, ഹയ മറിയം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍