എം.പി. വീരേന്ദ്രകുമാര്‍
1936 ജൂലായ് 22ന് വയനാട്ടിലെ കല്പറ്റയില്‍ ജനിച്ചു. പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ.പത്മപ്രഭാഗൗഡര്‍. മാതാവ്: മരുദേവി അവ്വ. മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. പാര്‍ലമെന്റ് മെമ്പര്‍, ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി.ടി.ഐ ഡയറക്ടര്‍, പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ജനതാദള്‍ (എസ്) സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ്, ലോക്‌സഭയില്‍ ജനതാദള്‍ പാര്‍ട്ടിലീഡര്‍, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ഐ.എന്‍.എസ് കേരള റീജനല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. 2003'04 കാലയളവില്‍ പി.ടി.ഐ. ചെയര്‍മാനും ഐ.എന്‍.എസ്. പ്രസിഡന്റുമായിരുന്നു. സ്‌കൂള്‍വിദ്യാര്‍ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണ്‍ ആണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു. 1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി. മതസൗഹാര്‍ദ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ സി.എച്ച്. മുഹമ്മദ്‌കോയ പുരസ്‌കാരവും (1991), ദുബൈ കൈരളി കലാകേന്ദ്രത്തിന്റെ പ്രഥമ പുരസ്‌കാരവും (1993), പത്ര സാംസ്‌കാരികപ്രവര്‍ത്തനങ്ങളെ വിലയിരുത്തിയുള്ള 1993 ലെ ഭരത്‌സൂര്യ പുരസ്‌കാരവും ലഭിച്ചു. 1995ല്‍ കേരള സാഹിത്യഅക്കാദമി പ്രഖ്യാപിച്ച ഏറ്റവും നല്ല ഉപന്യാസ സമാഹാരത്തിനുള്ള സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റിന് തിരഞ്ഞെടുക്കപ്പെട്ടത് ഭബുദ്ധന്റെ ചിരി'യായിരുന്നു. 'മലയാളസാഹിത്യമാസിക'യുടെ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള സി.അച്യുതമേനോന്‍ സാഹിത്യപുരസ്‌കാരത്തിനും ഏറ്റവും മികച്ച വൈജ്ഞാനികസാഹിത്യത്തിനുള്ള കോട്ടയം ദര്‍ശന കള്‍ച്ചറല്‍ സെന്ററിന്റെ അവാര്‍ഡിനും ഭഗാട്ടും കാണാച്ചരടുകളും' അര്‍ഹമായി (1995). മഹാകവി ജി. സ്മാരക അവാര്‍ഡും (1996), തൃശ്ശൂര്‍ റോട്ടറി ക്ലബ് മികച്ച സാഹിത്യകൃതിക്ക് നല്‍കിവരാറുള്ള അവാര്‍ഡും (1998'99) ഭരാമന്റെ ദുഃഖ'ത്തിന് ലഭിച്ചു. പ്രഥമ കൊടുപ്പുന്ന സ്മാരക പുരസ്‌കാരത്തിനും (1996), 1997ലെ ഓടക്കുഴല്‍ അവാര്‍ഡിനും 2000ലെ കെ.വി. ഡാനിയല്‍ അവാര്‍ഡിനും ഭആത്മാവിലേക്കൊരു തീര്‍ഥയാത്ര' അര്‍ഹമായി. ഏറ്റവും മികച്ച വൈജ്ഞാനികഗ്രന്ഥത്തിനുള്ള ചില്ല സാഹിത്യട്രസ്റ്റിന്റെ പ്രഥമ പുരസ്‌കാരം (1998), രാഷ്ട്രീയസാഹിത്യ പത്രപ്രവര്‍ത്തന മേഖലകളില്‍ നല്‍കിയ നിസ്തുലസേവനത്തെ മുന്‍നിര്‍ത്തി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കണ്ടംപര്‍റി സ്റ്റഡീസ് ഏര്‍പ്പെടുത്തിയിട്ടുള്ള രാജീവ്ഗാന്ധി നാഷണല്‍ അവാര്‍ഡ് (1998), വൈജ്ഞാനിക സാഹിത്യത്തിനുള്ള നാലപ്പാടന്‍ പുരസ്‌കാരം (1999) എന്നിവ ഭപ്രതിഭയുടെ വേരുകള്‍ തേടി' എന്ന ഗ്രന്ഥത്തിനാണ് ലഭിച്ചത്. മികച്ച സാഹിത്യഗ്രന്ഥത്തിനുള്ള പുളിങ്കുന്ന് ആന്റണി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഭചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം' (1999) എന്ന ഗ്രന്ഥം അര്‍ഹമായി. പത്രപ്രവര്‍ത്തന മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കേരള കലാകേന്ദ്രത്തിന്റെ ഗ്ലോബല്‍ അവാര്‍ഡും (2001), മലയാണ്മയ്ക്ക് നല്‍കിയ സംഭാവനയെ മുന്‍നിര്‍ത്തിയുള്ള അക്ഷയ ദേശീയ പുരസ്‌കാരവും (2002) വീരേന്ദ്രകുമാറിന് ലഭിച്ചു. വിചിന്തന സാഹിത്യകൃതിക്കുള്ള ഡോ. സി.പി. മേനോന്‍ സ്മാരക അവാര്‍ഡ് (2002), മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2002), അബൂദബി ശക്തി അവാര്‍ഡ് (2002) എന്നിവ ലഭിച്ചത് ഭഅമസോണും കുറേ വ്യാകുലതകളും' എന്ന രചനയ്ക്കാണ്. സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് (1997), കേസരി സ്മാരക അവാര്‍ഡ് (1998), അക്ഷര സൂര്യ അവാര്‍ഡ് (1999), ഫ്രന്‍സ് ഓഫ് കാനഡ ഇന്റര്‍നാഷണല്‍ അവാര്‍ഡ് (2001), കെ.സുകുമാരന്‍ ശതാബ്ദി അവാര്‍ഡ് (2002), അഖിലേശ്വരന്‍ സ്മാരക അവാര്‍ഡ് (2003), എം.ഇ.എസ് എക്‌സലന്‍സ് അവാര്‍ഡ് (2003), വൈ.എം.സി.എ ഗോള്‍ഡന്‍ ജൂബിലി കീര്‍ത്തിമുദ്ര (2004), ലയണ്‍സ് രാഷ്ട്രസേവാ അവാര്‍ഡ് (2004), എം.ഐ.വര്‍ഗീസ് ഫൗണ്ടേഷന്‍സ് ജനസേവാ അവാര്‍ഡ് (2004), അബൂദബി മലയാളി സമാജം അവാര്‍ഡ് (2005), ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്റെ രാഷ്ട്രദൂത് അവാര്‍ഡ്, കര്‍ഷകമിത്രം അവാര്‍ഡ് (2005), സാമൂഹികജീവിതത്തിലെ മികച്ച വ്യക്തിത്വത്തിനുള്ള ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ഔട്ട്സ്റ്റാന്റിങ് എച്ചീവര്‍ അവാര്‍ഡ് (2005), മഞ്ചേരി ചേംബര്‍ ഓഫ് ഇന്ത്യന്‍ ജയ്‌സീസിന്റെ എച്ചീവര്‍ അവാര്‍ഡ് (2005), ഡോ. കെ.വി.സി.നാരായണന്‍നായര്‍ മെമ്മോറിയല്‍ വിവേകാനന്ദ പുരസ്‌കാര്‍ (2006), ദെഹലി കന്നഡിഗ അവാര്‍ഡ് (2007), ഡോ. യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡ് (2007), നവധാന്യ അവാര്‍ഡ് (2008), വയലാര്‍ അവാര്‍ഡ് (2008), എന്‍.കെ. ഫൗണ്ടേഷന്‍ അവാര്‍ഡ് (2008), രാജകീയ ധര്‍മഖഡ്ഗം പുരസ്‌കാരം (2008) എന്നിവയ്ക്കും അര്‍ഹനായി. ലോകത്തിലെ വിവിധ വന്‍കരകളിലായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ്‌കുമാര്‍. വിലാസം: പുളിയാര്‍മല എസ്‌റ്റേറ്റ്, കല്പറ്റ നോര്‍ത്ത്, കല്പറ്റ, വയനാട്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍