സുകുമാര്‍ അഴീക്കോട് ഡോ.
ജനനം: 1926 മെയ് 12 കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്. പിതാവ്: സെന്റ് ആഗ്‌നസ് കോളേജില്‍ മലയാളം പ്രൊഫസറായിരുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍. മാതാവ്: കോളോത്ത് തട്ടാരത്ത് മാധവിയമ്മ. മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബി.കോം, ബി.ടി, സംസ്‌കൃതത്തിലും മലയാളത്തിലും എം.എ, കേരള യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഗവേഷണ ബിരുദം. വിവിധ കോളേജുകളില്‍ അധ്യാപകനായിരുന്നു. മൂത്തകുന്നം എസ്.എന്‍.എം ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍, നാഷനല്‍ ബുക്ട്രസ്റ്റ് ചെയര്‍മാന്‍, സമസ്തകേരള സാഹിത്യപരിഷത്ത് പ്രസിഡന്റ്, ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, യു.ജി.സി.യുടെ ആദ്യത്തെ നാഷണല്‍ ലക്ചറര്‍, കലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ മലയാളവിഭാഗം മേധാവി, പ്രോ വൈസ് ചാന്‍സലര്‍, ആക്ടിങ് വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2012 ജനുവരി 24-ന് ഓര്‍മയായി.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍