സുഗതന്‍ കെ. ഡോ.
1937ല്‍ പറവൂരില്‍ ജനിച്ചു. അച്ഛന്‍ വള്ളാട്ടുതറ കുഞ്ഞന്‍. അമ്മ പി. ജാനകി ടീച്ചര്‍. പുതിയകാവ് െ്രെപമറി സ്‌കൂള്‍, മൂത്തകുന്നം ഹൈസ്‌കൂള്‍, മദ്രാസ് ലൊയോള കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഡല്‍ഹി മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ്, ന്യൂഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നീ സ്ഥാപനങ്ങളില്‍ പഠിച്ചു. അസിസ്റ്റന്റ് സര്‍ജനായും മെഡിക്കല്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു. ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ്പില്‍ ബള്‍ഗാറിയ, ഫിന്‍ലന്‍ഡ്, ബെല്‍ജിയം, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റില്‍ എട്ടുവര്‍ഷം അംഗമായിട്ടുണ്ട്. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ കേരള ചാപ്റ്റര്‍ പ്രസിഡണ്ടും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടും സയന്‍സ് സെന്റര്‍ ചെയര്‍മാനുമായിരുന്നു. മൊഴിയറിവ് എന്ന പേരിലൊരു ഭാഷാശാസ്ത്ര ഗ്രന്ഥവും ബുദ്ധനും നാണുഗുരുവും എന്ന പഠനകൃതിയും എഴുതിയിട്ടുണ്ട്. അബൂദബി ശക്തി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: പ്രമീള. മക്കള്‍: ആശ, അനു.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍