കുരുതിപ്പൂക്കള്‍
കവിത
ഭാഷ : മലയാളം
ISBN : 978-81-8264-020-6
Edition : 1
Publisher : Mathrubhumi
Price : 35 രൂപ
ജയശ്രീ കിഷോറിന്റെ കവിതകളില്‍ ജന്മസിദ്ധമായ വാസനയുടെ വര്‍ണരേണുക്കളുണ്ട്. അനുഭവങ്ങളോട് തീവ്രമായും ആര്‍ജവത്തോടെയും പ്രതികരിക്കാനുള്ള അഭിവാഞ്ഛയുണ്ട്. പുറമേ ശാന്തമെന്ന തോന്നലുളവാക്കുമ്പോളും അടിയില്‍ ഉഷ്ണപ്രവാഹങ്ങളുണ്ടെന്നു മനസ്സിലാക്കാന്‍പോന്ന ഇടങ്ങളും ഈ കവിതാനദിയിലുണ്ട്. ജീവിതമേല്പിക്കുന്ന തിരുമുറിവുകളുടെ നൊമ്പരങ്ങളും ചോരപ്പാടുകളും പല കവിതകളിലും അവ്യക്തമധുരമായി പ്രകടമാണ്. -ഒ.എന്‍.വി.