HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2012 -മലയാളം
റഫറന്‍സ്
ഭാഷ : മലയാളം
ISBN : 978-81-8265-1
page : 804
Edition : 1
Publisher : Mathrubhumi
Price : 100  രൂപ
ഏറെ പുതുമകളുമായി മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2012- മലയാളം.
2011 സെന്‍സസ് സ്ഥിതിവിവരക്കണക്കുകളുടെ വിശകലനത്തിനു പുറമേ ദുരന്ത നിവാരണം - ഇന്ത്യയും ലോകവും, ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും അമൂല്യ സമ്പത്തും, ടെലിസ്‌കോപ്പിന്റെ കഥ, കേരളത്തിലെ സഹകരണ പ്രസ്ഥാനം, അണുവിന്റെ ശക്തി, പ്രകാശം പരത്തുന്ന സത്യാഗ്രഹി, മഹാമേളയ്ക്ക് അരങ്ങൊരുങ്ങി (ഒളിമ്പിക്‌സിനെക്കുറിച്ചുള്ള പ്രത്യേക വിഭാഗം) എന്നീ ലേഖനങ്ങളും ഇയര്‍ബുക്ക് പ്ലസിലുണ്ട്. കേരളത്തെക്കുറിച്ചുള്ള വിപുലീകരിച്ച വിഭാഗത്തില്‍ കേരളത്തിന്റെ ഭൂമിശാസ്ത്രം, ചരിത്രം, സാമ്പത്തിക നില, സംസ്‌കാരം, സാഹിത്യം തുടങ്ങിയവയെപ്പറ്റി മറ്റെവിടെയും കിട്ടാത്ത സമഗ്ര വിവര ശേഖരമാണുള്ളത്. സാഹിത്യ പൈതൃകം എന്ന വിഭാഗത്തില്‍ ഭാരതീയ സാഹിത്യ പൈതൃകത്തിലൂടെ ഒരു യാത്ര, ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍, ലോക സാഹിത്യം, മലയാള സാഹിത്യം എന്നിവയുണ്ട്. സാമ്പത്തികശാസ്ത്ര പദങ്ങളുടെ നിര്‍വ്വചനവും ലളിതമായ വിവരണവും മാത്രമല്ല ഇന്ത്യ, ലോക രാജ്യങ്ങള്‍, ഐക്യരാഷ്ട്ര സംഘടന, ആരോഗ്യം, ശാസ്ത്രം, പ്രപഞ്ചം, ഭൂമി തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാനവിവരങ്ങളും ഇയര്‍ബുക്കിലുണ്ട്. ഭരണഘടന, ദേശീയപ്രസ്ഥാനം എന്നിവയ്‌ക്കൊപ്പം ഐക്യകേരളം, സ്വാതന്ത്ര്യാനന്തര ഇന്ത്യ, ലോകചരിത്രം എന്നിവ നാള്‍വഴി രൂപത്തില്‍ വായിക്കാം. പോയവര്‍ഷത്തെ അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക സംഭവവികാസങ്ങള്‍, നിയമനങ്ങള്‍, പുരസ്‌കാരങ്ങള്‍, വാണിജ്യം, കായികം, ശാസ്ത്രലോകത്തെ മുന്നേറ്റങ്ങള്‍ മുതലായവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്‌പോക്കണ്‍ ഇംഗ്ലീഷ് ഫൗണ്ടേഷന്‍ കോഴ്‌സ് സി.ഡി (ഓറിയന്റ് ബ്ലാക്ക് സ്വാന്‍) മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2012-മലയാളത്തിനൊപ്പം ലഭിക്കും.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍