കൈവര്‍ത്തകാണ്ഡം
വിവര്‍ത്തനം
ഭാഷ : മലയാളം
ISBN : 978-81-8265-132-6
page : 96
Edition : 1
Publisher : Mathrubhumi
Price : 60 രൂപ
തോറ്റു എന്ന് മനസ്സിലാക്കിയ ഭീമന്‍ തന്റെ ഹിമാലയന്റെ പുറത്തുനിന്ന് ഇറങ്ങി. ശത്രുസൈന്യം സ്തബ്ധരായി നിന്നു. ഭീമന്‍ ! കൈവര്‍ത്തരാജാവായ ഭീമന്‍ ! വരേന്ദിയുടെ സൂര്യനായ ഭീമന്‍ . ആ ഭീമന്‍ പരാജിതനായി ! എല്ലാവരും തറച്ചുനിന്നു. യുദ്ധവാര്‍ത്തകള്‍ വിളിച്ചുപറയുന്നു. എല്ലാവരും ഭയത്തോടെ േേലാട്ട് നോക്കിനിന്നു. എന്ത്! സൂര്യന്‍ ഇനിയും മേഘത്തിന്റെ മറവിലേക്ക് പോയില്ലല്ലോ. മേദിനി ക്ഷോഭിച്ച് തപ്തജലത്തിന്റെ സ്രോതങ്ങള്‍ ഒഴുക്കിയില്ല. കാറ്റും പതിവുപോലെ വീശുന്നു.
ഭാരതീയഭാഷകളിലെ മുതിര്‍ന്ന സാഹിത്യകാരി മഹേശ്വതാദേവിയുടെ കൈവര്‍ത്തഖണ്ഡ് എന്ന നോവലിന് പ്രശസ്ത വിവര്‍ത്തക ലീലാസര്‍ക്കാര്‍ നിര്‍വ്വഹിച്ച പരിഭാഷ. ഡമര്‍ നഗരത്തില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളിലൂടെ രചിക്കപ്പെട്ട ശ്രദ്ധേയമായ ഒരു നോവല്‍ .